തൊടുപുഴ: ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റും നഗരസഭാ ചെയർമാനുമായിരുന്ന ടി.ജെ. ജോസഫിന്റെ അഞ്ചാം ചരമവാർഷിക ദിനമായ 22ന് രാവിലെ ഒമ്പതിന് ഒളമറ്റം ലക്ഷം വീടിന് സമീപത്തുള്ള സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചനയും അനുസ്മരണവും നടത്തുമെന്ന് മണ്ഡലം കോൺഗ്രസ് കമ്മിറ്റി അറിയിച്ചു. പുഷ്പാർച്ചനയിലും അനുസ്മരണത്തിലും ഡി.സി.സി പ്രസിഡന്റ് സി.പി. മാത്യു, കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ. എസ്. അശോകൻ, ഡീൻ കുര്യാക്കോസ് എം.പി, മാത്യു കുഴൽനാടൻ എം.എൽ.എ എന്നിവർ പങ്കെടുക്കും.