കട്ടപ്പന : ഡ്രീംസ് എന്റർടൈൻമെന്റ് സംഘടിപ്പിക്കുന്ന നാലാമത് പുഷ്പമേളയും എക്‌സ്‌പോയും 22 മുതൽ കട്ടപ്പനയിൽ സി എസ് ഐ ഗാർഡിൽ ആരംഭിക്കും. വൈകുന്നേരം 6 ന് നടക്കുന്ന ചടങ്ങിൽ അഭിനേതാവ് പ്രശാന്ത് കാഞ്ഞിരമറ്റം പുഷ്പമേള ഉദ്ഘാടനം ചെയ്യും. കട്ടപ്പന നഗരസഭാ അദ്ധ്യക്ഷ ബീനാ ജോബി, കൗൺസിലർ സുധർമ്മ മോഹൻ ,സി എസ് ഐ പള്ളി വികാരി ബിനോയ് പി ജേക്കബ് തുടങ്ങിയവർ മുഖ്യാഥിതികളായി പങ്കെടുക്കും.
ഊട്ടിയുടെ പശ്ചാത്തലത്തിൽ തീർത്ത പൂക്കളുടെ പടുകൂറ്റൻ പവലിയനാണ് മേളയുടെ മുഖ്യ ആകർഷണം. വിവിധ കാർഷിക നേഴ്സ്സറി കളിൽ നിന്നും ബാംഗ്ലൂർ,മൈസൂർ, ഊട്ടി, ഹൈദരാബാദ്,കൊൽക്കത്ത തുടങ്ങിയ സ്ഥലങ്ങളിൽ നിന്നുള്ള പൂക്കളുടെ വലിയ ശേഖരവും മേളയിൽ ഒരുക്കിയിട്ടുണ്ടെന്ന് സംഘാടകരായ സനൂപ് രാജുവും അനീഷ് മാത്യുവും അറിയിച്ചു.പുഷ്പ മേളയ്ക്ക് പുറമെ കേരളത്തിന് അകത്തും പുറത്ത് നിന്നുമുള്ള വിവിധതരം ഉത്പന്നങ്ങൾ അണിനിരത്തി 60 സ്റ്റാളുകളിലായി കൺസ്യൂമർ എക്‌സിബിഷനും അമ്യൂസ്‌മെന്റ് പാർക്കും തയ്യാറാക്കിയിട്ടുണ്ട്.ഗ്രാൻഡ് ഫുഡ് കോർട്ട്, പ്രശസ്ത ചലച്ചിത്ര പിന്നണി കലാകാരന്മാർ അണിനിരക്കുന്ന മെഗാ ഷോകളും പുഷ്പമേളയിൽ സംഘടിപ്പിച്ചിട്ടുണ്ട്.