തുടങ്ങനാട്: പഴക്കമുള്ള വൈദ്യുതി പോസ്റ്റ് അപകടാവസ്ഥയിലെന്ന് പരാതി. തുടങ്ങനാട് ഹൈസ്ക്കൂൾ കവല- വാഴമല റൂട്ടിൽ സ്വകാര്യ വ്യക്തിയുടെ പറമ്പിലെ 74 ഡബ്ല്യൂ 28 ജെ 17 എന്ന നമ്പരിലുള്ള വൈദ്യുതി പോസ്റ്റാണ് അപകടാവസ്ഥയിലുള്ളത്. മരം കൊണ്ടുള്ള പോസ്റ്റ് കാലപ്പഴക്കത്താൽ ദ്രവിച്ച് ഒരു വശത്തേക്ക് ചരിഞ്ഞ അവസ്ഥയിലാണ്. ഒരു വശത്ത് മാത്രമുള്ള ദ്രവിച്ച സ്റ്റേ കമ്പിയുടെ ബലത്തിൽ നിൽക്കുന്ന പോസ്റ്റ് എപ്പോൾ വേണമെങ്കിലും മറിഞ്ഞ് വീണ് അപകടം സംഭവിക്കാവുന്ന അവസ്ഥയിലാണ്. അധികൃതർ അടിയന്തരമായി പ്രശ്നത്തിൽ ഇടപെടണമെന്നാണ് ജനത്തിന്റെ ആവശ്യം.