പീരുമേട് :ഇരിഞ്ഞാലക്കുട സ്വദേശിയ യുംപീരുമേട് എം.എൽ.എ വാഴൂർ സോമന്റെ പേഴ്‌സണൽ സ്റ്റാഫ് അംഗവുമാ നിധിന്റെ പുസ്തകങ്ങൾ ഇനി പാമ്പനാർ സ്‌കൂളിന് നൽകി. വിദേശത്ത് ജോലി ചെയ്തപ്പോൾ വായിക്കാനായി വാങ്ങിക്കൂട്ടിയ നോവാലുകളും കഥകളും റഫറൻസ് ഗ്രന്ധങ്ങളും അടങ്ങുന്ന ഒരുലക്ഷത്തിലേറെ രൂപ വിലമതിക്കുന്ന ഇംഗ്‌ളീഷ് പുസ്തകങ്ങളാണ് പാമ്പനാർ ഹയർസെക്കണ്ടറി സ്‌കൂൾ ലൈബ്രറിക്ക് സംഭാവനയായി നൽകിയത്.എം.എൽ.എ ഓഫീസിൽ നടന്ന ചടങ്ങിൽ പാമ്പനാർ ഹയർസെക്കന്ററി സ്‌കൂൾ സ്‌കൂൾ പ്രധാനാദ്ധ്യാപകൻ എം. രമേഷ്, അദ്ധ്യാപകനായ സാബു തോമസ് എന്നിവർ പുസ്തകങ്ങൾ ഏറ്റുവാങ്ങി.