നെടുങ്കണ്ടം: നെടുങ്കണ്ടം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ തിരുവുത്സവം ആരംഭിച്ചു. 25വരെയാണ് വിവിധ പരിപാടികളോടെ ഉത്സവം നടക്കുന്നത്. ക്ഷേത്രം തന്ത്രി താഴ്മൺമഠം കണ്ഠരര് രാജീവരര് കൊടിയേറ്റ് കർമ്മം നടത്തി.ഉത്സവ ദിവസങ്ങളിൽ പതിവ് ക്ഷേത്ര പൂജകൾക്കൊപ്പം രാവിലെ എട്ട് മുതൽ കൊടിമരച്ചുവട്ടിൽ പറ, കലശാഭിഷേകം, വൈകുന്നേരം 7.30 ന് ശ്രീഭൂതബലി എന്നിവ നടക്കും. 24 ന് വൈകിട്ട് 8.30 ന് പള്ളിവേട്ട നടക്കും. 25ന് ഉച്ചക്ക് ഒരുമണിക്ക് ആറാട്ട് സദ്യ, വൈകുന്നേരം നാല് മുതൽ നെടുങ്കണ്ടം തപസ്യ കലാക്ഷേത്രയുടെ 101 വാദ്യകലാകാരൻമാർ അണിനിരക്കുന്ന പഞ്ചാരിമേളം, 5.10 ന് ആറാട്ട് ബലി, ആറാട്ട് പുറപ്പാട്, ആറ് മണിക്ക് പാറയിൽ ഭദ്രകാളി ദേവീ ക്ഷേത്രത്തിൽ നിന്ന് ആറാട്ട് ഘോഷയാത്ര എന്നിവയുംരാത്രി എട്ടിന് പിന്നണിഗായിക ദുർഗ്ഗാ വിശ്വനാഥ് അവതരിപ്പിക്കുന്ന അമൃതതരംഗിണി. ഉത്സവാഘോഷങ്ങൾക്ക് ക്ഷേത്രം ട്രസ്റ്റ് പ്രസിഡന്റ് ആർ സുരേഷ് , സെക്രട്ടറി എം.എസ് മഹേശ്വരൻ എന്നിവർ നേതൃത്വം നൽകിവരുന്നു.