കട്ടപ്പന : കട്ടപ്പന സെന്റ് ജോർജ് ഫൊറോന ദൈവാലയത്തിൽ വിശുദ്ധ ഗീവർഗ്ഗീസിന്റെയും വിശുദ്ധ സെബാസ്ത്യാനോസിന്റെയും സംയുക്ത തിരുനാൾ ഏപ്രിൽ 24 മുതൽ മെയ് 1 വരെ നടക്കുമെന്ന് ഇടവക വികാരി ഫാ.വിൽഫിച്ചൻ തെക്കേവയലിൽ അറിയിച്ചു. 24 ന് രാവിലെ 5.45 നും 7.15 നും 9 മണിക്കും വിശുദ്ധ കുർബാനകൾ. തുടർന്ന് കൃപാലയത്തിൽ നിന്ന് ആരംഭിക്കുന്ന കുരിശുമലകയറ്റം.വൈകുന്നേരം 6 ന് തിരുനാളിന് കൊടിയേറും.25 ന് രാവിലെ 6നും 7 നും കുർബാന .26 ന് വെകിട്ട് 7 മുതൽ 9.30 വരെ തിരുസ്വരൂപ വാഹന പ്രദക്ഷിണം.
29 ന് വൈകുന്നേരം 5 മണിക്ക് മരിച്ചവരുടെ ഓർമ്മയാചാരണവും ,വിശുദ്ധ കുർബാനയും. ശനിയാഴ്ച രാവിലെ നടക്കുന്ന വിശുദ്ധ കുർബാനകളിൽ വിവിധ പുരോഹിതർ പങ്കെടുക്കും. വൈകിട്ട് 7 ന് കട്ടപ്പന ടൗണിലേയ്ക്ക് ആഘോഷമായ പ്രദക്ഷിണം.മേയ് 1 ന് രാവിലെ 10 മണിക്ക് രോഗികൾക്കായുള്ള കുർബാന.ഉച്ചകഴിഞ്ഞ് 3 പള്ളി അങ്കണത്തിലേയ്ക്ക് പ്രദക്ഷിണം