മുട്ടം: പഞ്ചായത്തിന്റേയും തൊടുപുഴ ചാഴികാട്ട് മൾട്ടി സൂപ്പർ സ്പെഷ്യാലിറ്റി ഹോസ്പിറ്റലിന്റെയും സംയുക്ത സഹകരണത്തോടെ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു. ഇന്ന് മുട്ടം പഞ്ചായത്ത്‌ കാര്യാലയത്തിൽ വെച്ച് നടത്തപ്പെടുന്ന ക്യാമ്പിൽ രാവിലെ 9.30 മുതൽ രജിസ്‌ട്രേഷൻ ആരംഭിക്കും. ക്യാമ്പിൽ വിദഗ്ധ ഡോക്ടർമ്മാരുടെ സേവനം ലഭ്യമാണ്. പ്രമേഹ പരിശോധന, രക്തസമ്മർദ്ദ പരിശോധന, ക്യാൻസർ സാദ്ധ്യത പരിശോധന എന്നിവ ക്യാമ്പിനോട്‌ അനുബന്ധിച്ച് നടത്തുമെന്ന് പഞ്ചായത്ത്‌ പ്രസിഡന്റ് ഷൈജ ജോമോൻ അറിയിച്ചു.