മൂന്നാർ: ആദിവാസി യുവാവിന് കാട്ടാനയുടെ ആക്രമണത്തിൽ പരിക്കേറ്റു. ഇടമലക്കുടി ആണ്ടവൻകുടിയിലെ അയ്യപ്പനാണ് (32) പരിക്കേറ്റത്. ഇന്നലെ വൈകിട്ട് മൂന്ന് മണിയോടെ വനവിഭവങ്ങൾ ശേഖരിക്കാൻ വനത്തിൽ പോയപ്പോഴായിരുന്നു ആക്രമണം ഉണ്ടായത്. പരിക്കേറ്റ അയ്യപ്പനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.