revanukalolsavam

ഇടുക്കി :ജില്ലാതല റവന്യു കലോത്സവ ആഘോഷങ്ങൾക്ക് കളക്ടർ ഷീബ ജോർജ് തിരി തെളിച്ചു തുടക്കം കുറിച്ചു. പരിപാടിയിൽ എഡിഎം ഷൈജു പി ജേക്കബ് അദ്ധ്യക്ഷത വഹിച്ചു. ആറു ദിവസം നീണ്ടു നിൽക്കുന്ന മത്സരപരിപാടികളാണ് കലോത്സവത്തിന്റെ ഭാഗമായി ജില്ലയിൽ സംഘടിപ്പിക്കുന്നത്. റവന്യു വകുപ്പിലെ മുഴുവൻ ജീവനക്കാരെയും പങ്കെടുപ്പിച്ചു കൊണ്ടാണ് മത്സരങ്ങൾ നടത്തുന്നത്. ഇന്നലെ മുതൽ തുടങ്ങിയ വിവിധ കലാകായിക മത്സരങ്ങൾ 30 ന് അവസാനിക്കും. കളക്ടറേറ്റ് കോൺഫറൻസ് ഹാൾ, മിനി കോൺഫറൻസ് ഹാൾ, പൈനാവ് പൂർണിമ ഓഡിറ്റോറിയം , പൈനാവ് എംആർഎസ് സ്‌കൂൾ ഗ്രൗണ്ട് തുടങ്ങിയ വേദികളിലാണ് മത്സരങ്ങൾ നടക്കുന്നത്.