കൊച്ചറ: എസ്. എൻ. ഡി. പി യോഗം കൊച്ചറ ശാഖാ ഗുരുമന്ദിരത്തിലെ ഗുരുദേവപ്രതിഷ്ഠാ വാർഷികം 30 ന് നടക്കും. ചടങ്ങുകൾക്ക് കുമാരൻ തന്ത്രികൾ, പ്രമോദ് ശാന്തി, മനോജ് രാമൻ ശാന്തി എന്നിവർ നേതൃത്വം വഹിക്കും.ഗുരുമന്ദിരത്തിൽ രാവിലെ 5.30 ന് ഗുരുപൂജ, ഗുരുപുഷ്പാഞ്ജലി, 6.55 ന് ശാഖാ പ്രസിഡന്റ് കെ. എൻ. ശശി പതാക ഉയർത്തും. തുടർന്ന് ഗണപതി ഹോമം, മൃത്യുഞ്ജയഹോമം, പഞ്ചകലശം, പ്രസാദമൂട്ട് എന്നിവ നടക്കും.