തൊടുപുഴ: കേരള പത്രപ്രവർത്തക യൂണിയനും കേരള ഒളിമ്പിക് അസോസിയേഷനും സംയുക്തമായി ഒന്നാമതു കേരള ഗെയിംസിന്റെ പ്രചരണത്തിനായി സംഘടിപ്പിച്ചിട്ടുള്ള ഫോട്ടോ വണ്ടി 23ന് തൊടുപുഴയിലെത്തിച്ചേരും. പത്രത്താളുകളിലെ കേരള കായിക ചരിത്രവുമായി 16ന് പി.റ്റി ഉഷയുടെ വീട് സ്ഥിതി ചെയ്യുന്ന പയ്യോളിയിൽ നിന്നും മന്ത്രി മുഹമ്മദ് റിയാസ് ഫ്‌ളാഗ് ഓഫ് ചെയ്ത ഫോട്ടോ വണ്ടി കാസർഗോടു മുതൽ എറണാകുളം വരെയുള്ള ജില്ലകളിലെ ഫോട്ടോ പ്രദർശനത്തിനു ശേഷമാണ് തൊടുപുഴയിലെത്തുന്നത്.
രാവിലെ 10.30ന് ഇടുക്കിയുടെ പ്രവേശന കവാടമായ അച്ചൻ കവലയിൽ ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റ് സുനിൽ സെബാസ്റ്റ്യനും ഇടുക്കി പ്രസ്സ ക്ലബ്ബ് പ്രസിഡന്റ് എം.എൻ. സുരേഷും വാർഡര കൗൺസിലർ സജ്മി ഷിംനാസും ചേർന്ന് സ്വീകരിക്കും.
തുടർന്ന് നിരവധി വാഹനങ്ങളുടെ അകമ്പടിയോടെ ഗാന്ധി സ്‌ക്വയറിലെത്തിച്ചേരും. മുനിസിപ്പൽ മൈതാനത്ത് നടക്കുന്ന ചടങ്ങിൽ മുനിസിപ്പൽ ചെയർമാൻ സനീഷ് ജോർജ്ജ് അദ്ധ്യക്ഷത വഹിക്കും. പി.ജെ. ജോസഫ് എം.എൽ.എ. ജില്ലയിലെ പ്രദർശന പരിപാടികളുടെ ഉദ്ഘാടനം നിർവ്വഹിക്കും. ഉദ്ഘാടന ത്തിനുശേഷം പകൽ മുഴുവൻഫോട്ടോ പ്രദർശനം തുടരും.
കായിക താരങ്ങളുടെയും, കായിക ഇനങ്ങളുടെയും മികവുറ്റ ചിത്രങ്ങൾ പകർത്തിയ പത്ര ഫോട്ടോഗ്രാഫർമാരുടെ അവിസ്മരണീയ ചിത്രങ്ങളും പ്രദർശനത്തിലുണ്ട്.
പത്രസമ്മേളനത്തിൽഇടുക്കിപ്രസ്സ് ക്ലബ്ബ് പ്രസിഡന്റ് എം.എൻ. സുരേഷ് , സെക്രട്ടറി വിനോദ്കണ്ണോളി, ജില്ലാ ഒളിമ്പിക് അസോസിയേഷൻസെക്രട്ടറിഎം.എസ്.പവനൻ, , വൈസ്-പ്രസിഡന്റ് എൻ. രവീന്ദ്രൻ, ട്രഷറർ, എം.എൻ. ബാബു
തുടങ്ങിയവർ പങ്കെടുത്തു.