ഇരട്ടയാർ: സെന്റേ തോമസ് ഫൊറോന പള്ളിയിൽ ഇടവകതിരുനാളിന് ഇന്ന് കൊടിയേറും. 24 വരെയാണ് തിരുനാൾ. ഇന്ന് വൈകുന്നേരം നാലിന് കൊടിയേറ്റ്, തിരുസ്വരൂപ പ്രതിഷ്ഠ വികാരി ഫാ. ജോസ് കരിവേലിക്കൽ, 4.15ന് വിശുദ്ധ കുർബാന, സന്ദേശം ഫാ. പ്രിൻസ് ചിറയ്ക്കൽ ഒഎഫ്എം കപ്യൂച്ചിൻ. നാളെ വൈകുന്നേരം നാലിന് നൊവേന, ലദീഞ്ഞ്, ആഘോഷമായ വിശുദ്ധ കുർബാന ഫാ. ഡോ. ജോസ് തുറയ്ക്കൽ സിഎംഐ, സന്ദേശം ഫാ. ബെന്നോ പുതിയാപറമ്പിൽ, 6.15ന് പ്രദക്ഷിണം കാറ്റാടിക്കവല പന്തലിലേയ്ക്ക, സന്ദേശം ഫാ. ജോൺ ചേനംചിറ, 8.45ന് ദിവ്യകാരുണ്യ ആരാധന, വാദ്യമേളങ്ങൾ, ആകാശ വിസ്മയം. 24ന്വൈകുന്നേരം നാലിന് ആഘോഷമായ തിരുനാൾ കുർബാന, സന്ദേശം കോതമംഗലം രൂപത വികാരി ജനറാൾ ഫാ.ഡോ. പയസ് മലേക്കണ്ടത്തിൽ, 6.15ന് ടൗൺ പ്രദക്ഷിണം അൽഫോൻസ കപ്പേളയിലേക്ക്, , 7.30ന് ഗാനമേള കൊച്ചിൻ നവദർശന. 25ന് രാവിലെ 6.15ന് വിശുദ്ധ കുർബാന, സെമിത്തേരി സന്ദർശനം.