തൊടുപുഴ : സോഷ്യലിസ്റ്റ് യൂണിറ്റി സെന്റർ ഓഫ് ഇന്ത്യ (കമ്മ്യൂണിസ്റ്റ്) 75-ാം സ്ഥാപനദിനാചരണം ഞായറാഴ്ച തൊടുപുഴയിൽ നടക്കും. രാവിലെ 10 ന് തൊടുപുഴ എൻ.എസ്.എസ് ഹാളിൽ ചേരുന്ന പ്രവർത്തകരുടെയും സഹയാത്രികരുടെയും യോഗം പാർട്ടി കേന്ദ്രകമ്മിറ്റിയംഗം ജയ്‌സൺ ജോസഫ് ഉദ്ഘാടനം ചെയ്യും. വിവിധ മുന്നണി ബഹുജനസംഘടനാ നേതാക്കൾ പ്രസംഗിക്കും.