
തൊടുപുഴ: ആൾ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷന്റെ 77 മത് സ്ഥാപകദിനം ബാങ്ക് ജീവനക്കാർ ആചരിച്ചു. തൊടുപുഴ എ ഐ ബി ഇ എ ഭവനിൽ നടന്ന ചടങ്ങിൽ മുൻകാല നേതാക്കളെ ആദരിച്ചു. ജില്ലാ ചെയർമാൻ സ. എബിൻ ജോസിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജില്ലാ സെക്രട്ടറി .നഹാസ് പി സലിം വിശദീകരിച്ചു. മുൻ ജില്ലാ സെക്രട്ടറിമാരായ സെൽവിൻ ജോൺ, പി കെ ജബ്ബാർ, പി കെ ജോൺ എന്നിവരെ ആദരിച്ചു. ഹരിദാസ് , ഗ്രേസി കെ ജെ, ജോജോ പോൾ പ്രസംഗിച്ചു.