പീരുമേട്:1983 എസ്.എസ്.എൽ.സി. ബാച്ച് വണ്ടിപ്പെരിയാർ പഞ്ചായത്ത് എച്ച് .എസിലെ സൗഹൃദ കൂട്ടായ്മ ഒത്തുചേരുമ്പോൾചങ്ങാതികൂട്ടം ഓർത്തില്ല, സഹപാഠി രഘുനാഥന്റെ ജീവിതം മാറ്റിമറിക്കുന്ന നന്മയിലേക്ക് എത്തുമെന്ന് . രഘുനാഥന്റെ ഉറ്റ ചങ്ങാതി സുരേഷിന്റെ സഹധർമ്മിണി സുമയാണ് തന്റെ കരൾ പകുത്ത് നൽകി ഒരു വിലപ്പെട്ടജീവൻ രക്ഷിച്ചത്. കരളിന് രോഗം പിടിപ്പെട്ട് അതീവ ഗുരുതര വസ്ഥയിൽ കഴിഞ്ഞിരുന്ന ഉറ്റസുഹൃത്തും ഇപ്പോൾ സെയിൽ സ് ടാക്‌സ് ജോയിന്റ് കമീഷണറുമായ രഘുനാഥന്റെ കരൾ മാറ്റിവയ്ക്കാതെ മറ്റ് മാർഗ്ഗം ഉണ്ടായിരുന്നില്ല. അപ്പോഴാണ്1983 ബാച്ച് ചങ്ങാതികൂട്ടം ഒത്ത്കൂടി തങ്ങളുടെ കരൾ പകുത്ത് നൽകാൻ മുന്നോട്ട് വന്നത് ഇതിൽ അഞ്ചു പേർ കരൾ കൊടുക്കാൻ തയ്യാറായി. എന്നാൽ കരൾ നൽകാൻ തയ്യാറായവരെ നടത്തിയ ആരോഗ്യ പരിശോധനയും, നിയമ തടസ്സങ്ങളും അഞ്ചുപേരുടെയും കരൾ സ്വീകരിക്കാൻ കഴിയുമായിരുന്നില്ല. അപ്പോഴാണ് ഉറ്റചങ്ങാതി വണ്ടിപ്പെരിയാർ ചന്ദ്രവനം സ്വദേശി സുരേഷിന്റെ ഭാര്യ സുമ തന്റെ കരൾ പകുത്തു നൽകാൻ തയ്യാറായി മുന്നോട്ട് വന്നു. ഇതനുസരിച്ച്2021 ഡിസംബർ 8 ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ വച്ച് കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രീയ വിജയകരമായി പൂർത്തിയാക്കി. കൂട്ടുകാർ തങ്ങളുടെ ഇടയിൽ മാത്രം സൂക്ഷിച്ച കരൾ പകുത്ത് നൽകിയ വലിയ മനസ്സിന്റെ നന്മ ലോക കരൾ ദിനത്തിൽസുഹൃത്തുക്കളിൽ ഒരാൾ സമൂഹ മാദ്ധ്യമത്തിൽ പങ്കു വച്ചു. നാലു മാസത്തെ പരിചരണത്തിനു ശേഷം രഘുനാഥനും സുമയും പൂർണ്ണ ആരോഗ്യത്തിലെത്തിച്ചേർന്നു.