
ഏലപ്പാറ: മേമല ടൈഫോർഡ് എസ്റ്റേറ്റ് റോഡ് തകർന്ന് കിടക്കാൻ തുടങ്ങിയിട്ട് നാളുകളായി .തോട്ടം ഉടമ റോഡ് പഞ്ചായത്തിന് വിട്ടു കൊടുക്കാനോ റോഡ് നന്നാക്കാനോ തയ്യാറായില്ല.
നാലു കിലോമീറ്റർ ദൂരം റോഡ് കുണ്ടും കുഴിയുമായി ഇടിഞ്ഞ് പൊളിഞ്ഞ് കിടക്കുകയാണ്. റോഡ് നന്നാക്കണമെന്ന് ആവശ്യപ്പെട്ട് ആർ.വൈ.എഫ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ സമരം നടത്തി. ഏലപ്പാറ പഞ്ചായത്ത് വൈ: പ്രസിഡന്റും ആർ.വൈ.എഫ്.ജില്ലാ സെകട്ടറിയുമായ ആർ.രഞ്ജിത്ത് സമരം ഉദ്ഘാടനം ചെയ്തു. ആർ.എസ്.പി. ജില്ലാസെക്രട്ടറി ജി.ബേബി, ജി.വർഗ്ഗീസ്, അജി മോൻ, ആർ. മുരളി, ജോൺ വില്യംസ്, അരുൺ,പ്രഭു, മധു എന്നിവർ സംസാരിച്ചു.