തൊടുപുഴ : പ്രധാനാദ്ധ്യാപകരുടെയും അധ്യാപകരുടെയും ഓൺലൈൻ സ്ഥലം മാറ്റത്തിനുള്ള നടപടിക്രമങ്ങൾ തുടങ്ങാത്തത് വഞ്ചനാപരമാണെന്ന് കെ പി എസ് ടി എ ജില്ലാ കമ്മിറ്റി. ജനുവരി, ഫെബ്രുവരി മാസങ്ങളിൽ നടക്കാറുള്ള നടപടി ക്രമങ്ങൾ ഏപ്രിൽ കഴിയാറായിട്ടും നടത്താത്തത് ചിലരുടെ നിക്ഷിപ്ത താൽപ്പര്യങ്ങൾക്കു വേണ്ടി മാത്രമാണ്. ട്രാൻസ്ഫർ നടത്താതെ ഹെഡ് മാസ്റ്റർ തസ്തികകളലേക്ക് നേരിട്ട് പ്രൊമോഷൻ നൽകുന്നത് സ്വജന പക്ഷപാതം നടത്താനാണെന്നും സീനയോറിറ്റി മറികടന്നുള്ള ഈ നീക്കം കടുത്ത അനീതിയാണെന്നും യോഗം കുറ്റപ്പെടുത്തി. ജില്ലാ പ്രസിഡന്റ് പി എം നാസർ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് വി എം ഫിലിപ്പച്ചൻ , സംസ്ഥാന സെക്രട്ടറി വി ഡി എബ്രഹാം , ജില്ലാ സെക്രട്ടറി ഷെല്ലി ജോർജ് , ട്രഷറർ ബിജു ജോസഫ് , സി കെ മുഹമ്മദ് ഫൈസൽ , ജോളി മുരിങ്ങമറ്റം , ബജോയി മാത്യു , കെ രാജൻ , എം വി ജോർജ്കുട്ടി , സെലിൻ മൈക്കിൾ എന്നിവർ പ്രസംഗിച്ചു