ഇടുക്കി: ഈസ്റ്റേൺ കമ്പനി ഇടുക്കി ജില്ലാ സ്‌പോർട്‌സ് കൗൺസിലിന് നൽകിയ മൂന്ന് ലക്ഷം രൂപ ഉപയോഗിച്ച് വാങ്ങിയ ഹൈജമ്പ് ബഡ് ഇന്ന് രാവിലെ 11 ന് ജില്ലാ സ്‌പോർട്‌സ് കൗൺസിൽ പ്രസിഡന്റ് റോമിയോ സെബാസ്റ്റ്യൻ കാൽവരി മൗണ്ട് സ്‌കൂളിൽ ജില്ലാ അത്‌ലറ്റിക് അസോസിയേഷനു കൈമാറും. ഹൈജമ്പ് ബെഡിനുള്ള പണം ലഭ്യമാക്കുന്നതിന് ഇടപെടലുകൾ നടത്തിയ ജില്ല വികസന കമ്മീഷണർ അർജ്ജുൻ പാണ്ഡ്യൻ, ജില്ലാ വ്യവസായ വികസന ഓഫീസർ ബെനഡിക്ട്, ഇടുക്കി ജില്ലാ സ്‌പോർട്‌സ് കൗൺസിൽ സെക്രട്ടറി പി കെ കുര്യാക്കോസ് തുടങ്ങിയവർ പങ്കെടുക്കും.