kattappana

കട്ടപ്പന :ഈസാമ്പത്തിക വർഷത്തെ നഗരസഭാ പരിധിയിലെ വനിതകൾക്കുള്ള എംബ്രോയിഡറി കിറ്റുകളുടെ വിതരണ ഉദ്ഘാടനം നഗരസഭ ചെയർപേഴ്‌സൺ ബീന ജോബി നിർവഹിച്ചു. ഒരു നഗരസഭാ വാർഡിൽ രണ്ട് പേർക്ക് വീതം 68 ഗുണഭോക്താക്കൾക്കായി 1,70,000 രൂപ പദ്ധതി വിഹിതത്തിൽ ഉൾക്കൊള്ളിച്ചാണ് എംബ്രോയിഡറി കിറ്റുകൾ വാങ്ങി വിതരണം നടത്തുന്നത്.
ചടങ്ങിൽ നഗരസഭ നഗരസഭാ വൈസ് ചെയർമാൻ ജോയി ആനിത്തോട്ടം അദ്ധ്യക്ഷത വഹിച്ചു. വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ജാൻസി ബേബി, കൗൺസിലർമാരായ പ്രശാന്ത് രാജു, സിജു ചക്കുമ്മൂട്ടിൽ, സുധർമ്മ മോഹനൻ, ബിന്ദുലതാ രാജു, തങ്കച്ചൻ പുരയിടം, ബിനു കേശവൻ, ബെന്നി കുര്യൻ, സോണിയ ജെയ്ബി, രജിത രമേശ്, ഷജി തങ്കച്ചൻ, രാജൻ കാലാച്ചിറ, ബിനു, അമലേഷ് വി.എം, വിജിൽരാജ് കെ.വി തുടങ്ങിയവർ സന്നിഹിതരായിരുന്നു.