ആലക്കോട് :ഗ്രാമപഞ്ചായത്തിൽ നടപ്പാക്കിയ സ്ത്രീപക്ഷ നൂതന പദ്ധതിയായ സംരംഭകരായ എസ്. സി വനിതകൾക്ക് ഇലക്ട്രിക്ക് സ്‌കൂട്ടർ വാങ്ങുന്നതിന് അൻപതിനായിരം രൂപ സബ്‌സിഡി വിതരണം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനി ജെറി സ്‌ക്കുട്ടർ കൈമാറി.

ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സോമൻ ജെയിംസ്, ഇളംദേശം ബ്ലോക്ക് വികസന സ്റ്റാൻഡിംങ് കമ്മറ്റി ചെയർമാനും തെക്കുംഭാഗം സർവ്വീസ് കോഓപ്പറേറ്റീവ് ബാങ്ക്പ്രസിഡന്റുമായ ടോമി തോമസ് കാവാലം, ഗ്രാമപഞ്ചായത്ത് വികസന സ്റ്റാൻഡിംങ് കമ്മറ്റി ചെയർപേഴ്‌സൺ ഷാന്റി ബിനോയി, ക്ഷേമകാര്യ സ്റ്റാൻഡിംങ് കമ്മറ്റി ചെയർപേഴ്‌സൺ ലിഗിൽ ജോ, ആരോഗ്യകാര്യ സ്റ്റാൻഡിംങ് കമ്മറ്റി ചെയർപേഴ്‌സൺ സനൂജ സുബൈർ മെമ്പർമാരായ ബൈജു ജോർജ്ജ്, ജോസഫ് ചാക്കോ, ജാൻസി മാത്യു, ജാൻസി ദേവസ്യ, നിസാമോൾ ഇബ്രാഹിം, ഇഎസ് റഷീദ്, സുലോചന കെ. എ, കിരൺ രാജു, ആലക്കോട് സർവ്വീസ് കോഓപ്പറേറ്റീവ് ബാങ്ക് പ്രസിഡന്റ് തോമസ് കക്കുഴി, കുടുംബശ്രീ ചെയർ പേഴ്‌സൺ ഉഷാജോണി തുടങ്ങിയവർ പങ്കെടുത്തു.