തൊടുപുഴ: ഇസാഫ് കോ ഓപ്പറേറ്റീവിന്റെ ആഭിമുഖ്യത്തിൽ ഇസാഫ് സംഘാഗമായ ഫ്‌ളോമി പീറ്ററിന് 100 സ്‌നേഹവീട് പദ്ധതിയിൽ ഉൾപ്പെടുത്തി വീട് നിർമിച്ചു നൽകി. മണക്കാട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് രോഷ്‌നി ബാബുരാജ് ഉദ്ഘാടനം ചെയ്തു. ഇസാഫ് ചീഫ് കോഓപ്പറേറ്റീവ് ഓഫീസർ രാജേഷ് ശ്രീധരൻ പിള്ള അദ്ധ്യക്ഷത വഹിച്ചു. വാർഡ് മെംബർ ലിൻസി ജോൺ, പ്രശാന്ത് പി. പിള്ള, ഷീല ബിജോയി, ആർ. ഹരികൃഷ്ണൻ, കെ. ഗിരീഷ് കുമാർ, രഞ്ജിത, ജലാലുദ്ദീൻ, അരുൺ വി. മേനോൻ എന്നിവർ പ്രസംഗിച്ചു.