തുടങ്ങനാട്: വീടിന്റെ അലമാരയിൽ നിന്ന് 10000 രൂപയും സ്വർണ്ണം, വെള്ളി ഉരുപ്പടികളുമാണ് മോഷ്ടിച്ചത്. പഴയമറ്റം വാഴമലയിൽ ഷാജിയുടെ വീട്ടിലാണ് മോഷണം നടന്നത്. ഷാജി രാവിലെ ടാപ്പിംഗ് പണിക്ക് പോയിരുന്നു. മകളെ തറവാട് വീട്ടിൽ എൽപ്പിച്ച് ഷാജിയുടെ ഭാര്യ മരുന്ന് വാങ്ങാൻ രാവിലെ മുട്ടം ആശുപത്രിയിലേക്കും പൊന്നു. ഈ സമയത്താണ് മോഷണം നടന്നതെന്ന് പറയപ്പെടുന്നു. ഷാജിയും മറ്റുള്ളവരും വീട്ടിൽ തിരികെ എത്തി 11.45 മണിയോടെയാണ് മോഷണ വിവരം അറിഞ്ഞത്. വീട് പൂട്ടി താക്കോൽ ജനലിന് സമീപത്താണ് വെച്ചത്. ഇവിടെ നിന്ന് താക്കോൽ എടുത്ത് വാതിൽ തുറന്നാണ് അലമാരയിൽ നിന്ന് പണവും മറ്റും മോഷ്ടിച്ചത്. വീട്ടുകാരുമായി അടുപ്പമുള്ള ആരെങ്കിലും ആകാം മോഷ്ടിച്ചതെന്ന് പ്രദേശവാസികൾ പറയുന്നു. വീട്ടുകാരുടെ പരാതിയെ തുടർന്ന് മുട്ടം പൊലീസ് സ്ഥലത്ത് എത്തി നടപടികൾ സ്വീകരിച്ചു.