നെടുങ്കണ്ടം : സപ്ലൈകോ ഗോഡൗൺ നെടുങ്കണ്ടത്തു നിന്ന് മാറ്റുന്നതിനെതിരെ ഭക്ഷ്യ മന്ത്രിയ്ക്ക് കത്ത് അയച്ച് നെടുങ്കണ്ടം മർച്ചന്റ് അസോയേഷൻ. വർഷങ്ങളായി നെടുങ്കണ്ടത്ത് പ്രവർത്തിച്ച് വരുന്ന ഗോഡൗൺ വണ്ടൻമേട്ടിലേയ്ക്ക് മാറ്റി സ്ഥാപിക്കുന്നതോടെ റേഷൻ വിതരണ ശൃംഖല നിർജീവം ആകുമെന്ന് അസോസിയേഷൻ ഭാരവാഹികൾ കത്തിലൂടെ അറിയിച്ചു. ഗോഡൗൺ മാറ്റുന്നതോടെ ഇവിടെ ജോലി ചെയ്ത് വരുന്ന തൊഴിലാളികക്ക് വൻ പ്രതിസന്ധി ഉണ്ടാകുമെന്നും ഗോഡൗണിലെ പ്രവർത്തനം ഇവിടെ തന്നെ നിലനിർത്തണമെന്നും അസോസിയേഷൻ ഭാരവാഹികൾ മന്ത്രിമാർക്കും എംഎൽഎമാർക്കും നൽകിയ നിവേദനത്തിലെൂടെ പ്രതിഷേധം അറിയിച്ചു. തൊഴിലാളികൾ നടത്തുന്ന സമരങ്ങൾക്ക് എല്ലാവിധ പിന്തുണയും നൽകുമെന്നും അസോസിയേഷൻ പ്രസിഡന്റ് ആർ .സുരേഷ്, ജനറൽ സെക്രട്ടറി ജെയിംസ് മാത്യു എന്നിവർ അറിയിച്ചു.