നെടുങ്കണ്ടം: ശാന്തിഗിരി ആശ്രമം തൂക്കുപാലം ശാഖയുടെ 51ാം പ്രതിഷ്ഠാവാർഷികം ശനിയാഴ്ച നടക്കുമെന്ന് ആശ്രമം ഭാരവാഹികൾ അറിയിച്ചു.കരുണാകരഗുരു 1971 ഏപ്രിൽ 23ന് നേരിട്ടെത്തിയാണ് തൂക്കുപാലത്ത് ആശ്രമം സ്ഥാപിച്ചത്. പ്രതിഷ്ഠാവാർഷികത്തിന്റെ ഭാഗമായി രാവിലെ അഞ്ചിന് ആരാധനയോടുകൂടി ആഘോഷങ്ങൾ ആരംഭിക്കും. രാവിലെ ആറിന് പുഷ്പ സമർപ്പണം, ഒൻപത് മുതൽ 12 വരെ സത്സംഗം, തുടർന്ന് ഗുരുപൂജ, ഗുരുവിനുള്ള സമർപ്പണങ്ങൾ, അന്നദാനം എന്നിവ നടക്കും.
വൈകിട്ട് ഒൻപതിന് ആരാധനയോടുകൂടി ആഘോഷങ്ങൾ സമാപിക്കുമെന്ന് ശാന്തിഗിരി ആശ്രമം തൂക്കുപാലം ഏരിയ ഇൻചാർജ് സ്വാമി വന്ദനരൂപൻ ജ്ഞാനതപസ്വി, കോർഡിനേറ്റർ പി.എസ്.ബിജുമോൻ, ആശ്രമം അഡ്വൈസറി കമ്മിറ്റിയംഗം എ.കെ.തങ്കപ്പൻ, സീനിയർ കോർഡിനേറ്റർ സി.എൻ.രാജൻ, തൂക്കുപാലം ഏരിയ അസി.മാനേജർ ബാബു ദിവാകരൻ തുടങ്ങിയവർ അറിയിച്ചു.