തൊടുപുഴ: തമിഴ്‌നാട് സ്വദേശിയെന്ന് സംശയിക്കുന്നയാളെ കുളിക്കടവിൽ മരിച്ച നിലയിൽ കണ്ടെത്തി. ഇടുക്കി റോഡിനു സമീപം തൊടുപുഴയാറ്റിലെ കുളിക്കടവിലാണ് 50 വയസ് തോന്നിക്കുന്ന ആളെ വീണു കിടക്കുന്ന നിലയിൽ കണ്ടെത്തിയത്. മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.