മുട്ടം: ജി ഐ എസ് മാപിംഗ് വെള്ളത്തിന്റെ ഗുണ നിലവാരം പരിശോധന എന്നിവ സംബന്ധിച്ചുള്ള പരിശീലനം മുട്ടം പഞ്ചായത്ത്‌ ഹാളിൽ സംഘടിപ്പിച്ചു. തദ്ദേശ സ്വയം ഭരണ വകുപ്പ്, ശുചിത്വ മിഷൻ എന്നിവയുടെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന തെളിനീരൊഴുകും നവകേരളം ക്യാമ്പയിന്റെ ഭാഗമായിട്ടാണ് പരിശീലനം സംഘടിപ്പിച്ചത്. പഞ്ചായത്ത് ജനപ്രതിനിധികൾ, പദ്ധതി നടത്തിപ്പിന് നേതൃത്വം നൽകുന്ന വ്യക്തികൾ എന്നിവർക്കാണ് പരിശീലനം നൽകിയത്. പഞ്ചായത്ത് പ്രസിഡന്റ് ഷൈജാ ജോമോൻ പരിശീലനം ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് മാത്യു പാലംപറമ്പിൽ അധ്യക്ഷത വഹിച്ചു. മെമ്പർമാരായ ഷേർളി അഗസ്റ്റ്യൻ, അരുൺ ചെറിയാൻ പൂച്ചക്കുഴി, ജോസ് കടത്തലക്കുന്നേൽ, സൗമ്യാ സാജബിൻ, റെൻസി സുനീഷ്, ടെസി സതീഷ്, റെജി ഗോപി എന്നിവർ പങ്കെടുത്തു. പഞ്ചായത്ത് എൽ എസ് ജി ഡി എ ഇ പോളി, എം ജി എൻ ആർ ഇ ജി എ ഓവർസീയർ അജ്മൽ സിദ്ധിഖ് എന്നിവർ ക്ലാസ്സുകൾ നയിച്ചു.