തൊടുപുഴ : തൊടുപുഴ ടൗണിലെ പൊതുമരാമത്തുറോഡുകൾ ബി എം ആന്റ് ബി സി നിലവാരത്തിൽ റീടാറിംഗ് നടത്തുമെന്ന് പി.ജെ.ജോസഫ് എം എൽ എ അറിയിച്ചു.
മങ്ങാട്ടുകവല - കാഞ്ഞിരമറ്റം -കോതായിക്കുന്ന് ബൈപാസ്, കുട്ടപ്പാസിനു മുന്നിലുള്ളറോഡ്, പഴയ കെ എസ് ആർ ടി സി യ്ക്കു മുന്നിലൂടെപോകുന്ന കാഞ്ഞിരമറ്റം ബൈപാസ്, മുവ്വാറ്റുപുഴറോഡിൽ മുമ്പ് റീടാർ ചെയ്യാത്തജ്യോതി ബസാറിനു മുൻ ഭാഗത്തു കൂടിയുള്ളറോഡ്, തൊടുപുഴ വെസ്റ്റ്, മാർക്കറ്റ്‌റോഡ് എന്നിവയാണ് റീടാറിംഗ് നടത്തുക. ഇതിനായി 5.50കോടി രൂപയുടെജോലികൾ ടെണ്ടർ ചെയ്ത് എഗ്രിമെന്റ് വച്ചിട്ടുണ്ട്. മഴ മാറിയാൽ ഉടൻ നിർമ്മാണം നടത്തും. മങ്ങാട്ടുകവല - മുതലക്കോടം, തൊടുപുഴ - മണക്കാട് - ചിറ്റൂർ തുടങ്ങിയറോഡുൾപ്പടെയുള്ളവയുടെ അടിയന്തര അറ്റകുറ്റപ്പണികളും ഉടൻ നടത്തുമെന്ന് പി.ജെ.ജോസഫ് അറിയിച്ചു. ഇതിന് തുക അനുവദിച്ച പി.ജെ.ജോസഫ് എം എൽ എ യെ മുനിസിപ്പൽ കൗൺസിലർ അഡ്വ.ജോസഫ്‌ജോൺ അഭിനന്ദിച്ചു.