അണക്കര. പെടോളിയം ഉത്പ്പന്നങ്ങൾക്ക് ലോകത്ത് ഏറ്റവും അധികം നികുതിയുള്ള രാജ്യമായും കോർപ്പറേറ്റു കൾക്ക് ഏറ്റവും കുറഞ്ഞ നികുതി ഇളവ് നൽകുകയും ചെയ്തുകെണ്ട് കേന്ദ്ര ഗവൺമെന്റ് സാധാരണ ജനങ്ങളെ പിഴിയുകയാണന്ന് എൻ.സി.പി സംസ്ഥാന സെക്രട്ടറി അനിൽ കൂവപ്ലാക്കൽ പറഞ്ഞു. ഇന്ധന വിലവർദ്ധനവിനെതിരെയും കേന്ദ്ര അവഗണനക്കെതിരെയും എൽ ഡി എഫ് അണക്കരയിൽ സംഘടിപ്പിച്ച സായാഹ്ന ധർണ്ണ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.പി.കെ, രാമചന്ദ്രൻ അദ്ധ്യക്ഷനായി.എൽ ഡി എഫ് പീരുമേട് നിയോജക മണ്ഡലം കൺവിനർ ജോസ് ഫിലിപ്പ്, കേരളാ കോൺഗ്രസ് ജില്ലാ സെക്രട്ടറി രാരിച്ചൻ നീർണാകുന്നേൽ!, ഡി.വൈ. എഫ് ഐ ജില്ല സെക്രട്ടറി എസ്.സുധിഷ്',കെ.സോമശേഖരൻ' മെറി നാ ജോൺ , നിഷ്ചന്ദ്രൻ , കുസുമം സതിഷ് തുടങ്ങിയവർ പ്രസംഗിച്ചു.