തൊടുപുഴ :ബ്ലോക്ക് കോൺഗ്രസ് ഓഫീസിൽ നടന്ന അഞ്ചാമത് ടി. ജെ. ജോസഫ് അനുസ്മരണയോഗം കെപിസിസി ജനറൽ സെക്രട്ടറി അഡ്വ.അശോകൻ ഉദ്ഘാടനം ചെയ്തു .കോൺഗ്രസ് പാർട്ടിക്ക് കരുതേക്കുന്ന വിധം തൊഴിലാളി യൂണിയൻ രൂപപ്പെടുത്തുന്നതിൽ ടി. ജെ. ജോസഫ് നടത്തിയ ആത്മാർത്ഥ മായ പ്രവർത്തനമാണ് ഇന്നും തൊടുപുഴ യിൽ കോൺഗ്രസ് പ്രസ്ഥാനത്തെ ശക്തമാക്കി നിർത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു.ബ്ലോക്ക് പ്രസിഡന്റ് ജാഫർ ഖാൻ മുഹമ്മദ് അദ്ധ്യക്ഷത വഹിച്ചു.മുൻ ഡിസിസി പ്രസിഡന്റ് റോയ് കെ.പൗലോസ് അനുസ്മരണപ്രഭാഷണം നടത്തി.ജോൺ നേടിയപാല, പി. എസ്. ചന്ദർശേഖരപിള്ള, ഷിബിലി സാഹിബ്, ടി. ജെ. പീറ്റർ, ചാർളി ആന്റണി, ടോണി തോമസ്, നിഷ സോമൻ, പി. വി. അച്ചാമ്മ, കെപി റോയ്, എം. കെ. ഷാഹുൽ,ടി. പി. ദേവസ്യ തുടങ്ങിയവർ പങ്കെടുത്തു.