haritha
ആർ ആർ എഫ് ലേക്കുള്ള പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ ലോറിയിൽ കയറ്റിയ മുട്ടം പഞ്ചായത്ത് ഹരിത സേന അംഗങ്ങളും വി ഇ ഒ ജോസൻ മാത്യുവും

മുട്ടം: പഞ്ചായത്തിന്റെ മെറ്റീരിയൽ കളക്ഷൻ ഫെസിലിറ്റി കേന്ദ്രത്തിൽ (എം സി എഎഫ് ) ശേഖരിച്ച പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ റിസോഴ്സ് റിക്കവറി ഫെസിലിറ്റി (ആർ ആർ എഫ് ) കേന്ദ്രത്തിൽ എത്തിച്ചു. ചാക്കിൽ നിറച്ച രണ്ട് ലോഡ് പ്ലാസ്റ്റിക്ക് മാലിന്യങ്ങളാണ് തൊടുപുഴ ബ്ലോക്ക് പഞ്ചായത്തിന്റെ നിയന്ത്രണത്തിൽ നെടിയശാലയിൽ പ്രവർത്തിക്കുന്ന റിസോഴ്സ് റിക്കവറി ഫെസിലിറ്റി കേന്ദ്രത്തിൽ എത്തിച്ചത്. പഞ്ചായത്തിന്റെ 13 വാർഡുകളിലേയും വീടുകൾ ,സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ നിന്ന് ഹരിത കർമ്മ സേന അംഗങ്ങൾ ശേഖരിച്ച പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിന് സമീപം സജ്ജമാക്കിയ എം സി എഫിൽ എത്തിച്ചിരുന്നു. റിസോഴ്സ് റിക്കവറി ഫെസിലിറ്റി കേന്ദ്രത്തിൽ എത്തിച്ച പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ പിന്നീട് പരിചക്രമണത്തിലൂടെ പൊടിച്ച് വ്യവസായികമായി ടാർ നിർമ്മാണത്തിന് ഉൾപ്പടെയുള്ള വിവിധങ്ങളായ അസംസ്കൃത വസ്തുക്കളാക്കി മാറ്റും. എന്നാൽ മുട്ടം പഞ്ചായത്ത്‌ പ്രദേശത്തെ ചില വ്യാപാര സ്ഥാപന നടത്തിപ്പുകാർ, വീട്ടുകാർ എന്നിവർ ഹരിത സേന അംഗങ്ങൾക്ക് നിശ്ചയിച്ച ഫീസ് നൽകാൻ തയ്യാറാകുന്നില്ല എന്ന് ഹരിത കർമ്മ സേന അംഗങ്ങൾ പറഞ്ഞു.