തൊടുപുഴ : ഹയർ സെക്കന്ററി മൂല്യനിർണയത്തിൽ ഒരുദിവസം മൂല്യനിർണയം നടത്തേണ്ട ഉത്തരക്കടലാസുകളുടെ എണ്ണം ക്രമാതീതമായി വർദ്ധിപ്പിച്ചത് അശാസ്ത്രീയമാണെന്നും ഇത് പുനപരിശോധിക്കണമെന്നും കെ പി എസ് ടി എ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു . കഴിഞ്ഞവർഷം വരെ 60 , 80 മാർക്ക് വീതമുള്ള വിഷയങ്ങളുടെ ഉത്തരക്കടലാസുകൾ ഒരുദിവസം 26 എണ്ണം ആണ് നോക്കിയിരുന്നത് . ബയോളജിക്ക് 40 എണ്ണവും . ഇത്തവണ കൂടിയാലോചനകൾ ഇല്ലാതെ ഇത് യഥാക്രമം 34, 50 ആക്കി വർദ്ധിപ്പിച്ചിരിക്കുകയാണ് . കെ പി എസ് ടി എ സംസ്ഥാന വൈസ് പ്രസിഡന്റ് വി എം ഫിലിപ്പച്ചൻ ഉദ്ഘാടനം ചെയ്തു . സംസ്ഥാന സെക്രട്ടറി വി ഡി എബ്രഹാം മുഖ്യ പ്രഭാഷണം നടത്തി . ജില്ലാ പ്രസിഡന്റ് പി എം നാസർ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ഷെല്ലി ജോർജ്ജ് , ട്രഷറർ ബിജു ജോസഫ് , സി കെ മുഹമ്മദ് ഫൈസൽ , ജോളി മുരിങ്ങമറ്റം , ബിജോയ് മാത്യു , കെ രാജൻ , എം വി ജോർജ്ജുകുട്ടി , സെലിൻ മൈക്കിൾ , പി എൻ സന്തോഷ് , ഷിന്റോ ജോർജ് , സിബി കെ ജോർജ് , സുനിൽ റ്റി തോമസ് , അനീഷ് ജോർജ് എന്നിവർ പ്രസംഗിച്ചു.