കട്ടപ്പന: കേരളാ പൊലീസ് അസോസിയേഷൻ ജില്ലാ സമ്മേളനത്തിനോടനുബന്ധിച്ച് നടന്ന സൗഹൃദ ക്രിക്കറ്റ് മത്സരത്തിൽ ജില്ലാ പൊലീസ് ടീമിന് വിജയം. മുൻസിപ്പൽ ഗ്രൗണ്ടിൽ പൊലീസ് ടീമും കട്ടപ്പനയിലെ മാദ്ധ്യമ പ്രവർത്തക കൂട്ടായ്മയും തമ്മിലായിരുന്നു മത്സരം. സമ്മാനദാന ചടങ്ങ് നഗരസഭാ അദ്ധ്യക്ഷ ബീനാ ജോബി ഉദ്ഘാടനം ചെയ്തു. കട്ടപ്പന ഡിവൈ.എസ്.പി വി.എ. നിഷാദ് മോൻ വിജയികൾക്കും റണ്ണേഴ്‌സ് അപ്പിനുമുള്ള ട്രോഫികൾ കൈമാറി. മാദ്ധ്യമ പ്രവർത്തക കൂട്ടായ്മ പ്രസിഡന്റ് തോമസ് ജോസ് മുഖ്യപ്രഭാഷണം നടത്തി. കേരളാ പൊലീസ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് പി.എം. ബിനോയി, സെക്രട്ടറി ഇ.ജി. മനോജ് കുമാർ, സ്വാഗത സംഘം ചെയർമാൻ പി.എസ്. റോയി, എം.സി. ബോബൻ, ബെന്നി കളപ്പുരയ്ക്കൽ, അഖിൽ വിജയൻ, സാഗർ പി. മധു, എസ്. അനീഷ് കുമാർ, സനൽ ചക്രപാണി, അബ്ദുൾ റസാഖ് തുടങ്ങിയവർ പങ്കെടുത്തു. വിൻസ് സജീവ് നന്ദി പറഞ്ഞു.