mannenna

പീരുമേട്:റേഷൻ മണ്ണെണ്ണയ്ക്ക് 81രൂപയായി വില വർദ്ധിപ്പിച്ചപ്പോൾ ബുദ്ധിമുട്ടിലായത് റേഷൻ വ്യാപാരികളാണെന്ന് കെ.എസ് ആർ.ആർ.ഡി.എ താലൂക്ക് പ്രസിഡന്റ് അബ്ദുൽ നയാസ് പറഞ്ഞു.ഒരു വിഭാഗം വ്യാപാരികളെ മറ്റു താലൂക്കിൽ വിട്ടു മണ്ണെണ്ണ എടുക്കാനാണ് അധികാരികൾ നിർബന്ധിക്കുന്നത്. 50000 രൂപയ്ക്ക് മണ്ണെണ്ണ എടുത്ത് വണ്ടിക്കൂലിയും കൊടുത്ത് ഏറ്റെടുക്കേണ്ടി വരുന്നത് വൻ നഷ്ടം വ്യാപാരിക്ക് ഉണ്ടാക്കുമെന്നും , ഇത് പ്രതിഷേധാർഹമാണെന്നും പീരുമേട് താലൂക്കിൽ മണ്ണെണ്ണഏലപ്പാറയിലോ, വണ്ടിപ്പെരിയാറ്റിലോ. എത്തിക്കണമെന്നും താലൂക്ക് കമ്മിറ്റി അറിയിച്ചു. അബ്ദുൽ നയാസ്, പി എസ് രഞ്ജൻ, പി വൈ ഹാരിസ്, ജോർജ്ജുകുട്ടി എന്നിവർ സ.സാരിച്ചു.