അടിമാലി: ബിഎസ്എൻഎൽ പബ്ലിക് ഡേറ്റാ ഓഫീസ്, ബി.എ.എഫ് സംവിധാനങ്ങളുടെ ജില്ലാതല ഉദ്ഘാടനം ഇന്ന് രാവിലെ 11 ന് അടിമാലി മർച്ചന്റ് ഹാളിൽ ഡീൻ കുര്യാക്കോസ് എം.പി. നിർവ്വഹിക്കും. തുടർന്ന് 12.30 ന് തിങ്കൾക്കാട് ബിഎസ്എൻഎൽ ടവറിന്റെ പ്രവർത്തന ഉദ്ഘാടനവും എം.പി നിർവഹിക്കും. ബി.എസ്.എൻ.എൽ പ്രിൻസിപ്പൽ ജനറൽ മാനേജർ ഡോ.കെ. ഫ്രാൻസിസ് ജേക്കബ് അധ്യക്ഷത വഹിക്കും. ഡെപ്യൂട്ടി ജനറൽ മാനേജർ ജെസ്സി ജോസ്, രാജീവ് എസ്, പി.എൻ. പുരുഷോത്തമൻ തുടങ്ങിയവർ പങ്കെടുക്കും. അതി വേഗ ഇന്റർനെറ്റ് സംവിധാനം ജില്ലയിലെമ്പാടും ലഭ്യമാക്കുന്നതിന്റെ തുടക്കമാണ് പി ഡി.ഒ. , ബി.ഡി.എഫ്. സംവിധാനങ്ങൾ ആരംഭിക്കുന്നതിലൂടെ ലക്ഷ്യമിടുന്നതെന്ന് എംപി പറഞ്ഞു.