ഇടുക്കി: ജില്ലാ സ്‌പോർട്‌സ് കൗൺസിൽ ജില്ലാ അത്‌ലറ്റിക് അസോസിയേഷന് വാങ്ങിച്ചു നൽകുന്ന ഹൈജമ്പ് മാറ്റിന്റെ കൈമാറ്റ ചടങ്ങ് കാൽവരി മൗണ്ട് ഹൈസ്‌ക്കൂളിൽ നടത്തി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രാജി ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ജില്ലാ സ്‌പോർട്‌സ് കൗൺസിൽ പ്രസിഡന്റ് റോമിയോ സെബാസ്റ്റ്യൻ ഹൈജമ്പ് മാറ്റ് ജില്ലാ അത്‌ലറ്റിക്ക് അസോസിയേഷന് കൈമാറി. കാമാക്ഷി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷേർളി ജോസഫ് ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. ചടങ്ങിൽ മുഖ്യ പ്രഭാഷണം നടത്തിയ ജില്ലാ വികസന കമ്മിഷണർ അർജ്ജുൻ പാണ്ഡ്യൻ ദേശിയ അന്തർദേശിയ കായിക താരങ്ങൾക്കുള്ള ക്യാഷ് അവാർഡുകളുടെ വിതരണം നിർവഹിച്ചു. കാമാക്ഷി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് റെജി മുക്കാട്ട് കായിക താരങ്ങൾക്കുള്ള പോഷകാഹാര കിറ്റിന്റെ വിതരണം നിർവ്വഹിച്ചു. സ്റ്റേറ്റ് സ്‌പോർട്‌സ് കൗൺസിലംഗം കെ.എൽ. ജോസഫ്, ഇരട്ടയാർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സിനിമാത്യു, കാൽവരി മൗണ്ട് ഹൈസ്‌കൂൾ ഹെഡ്മിസ്ട്രസ് ജെസി മാത്യു, മാനേജർ ഫാ. ജോർജ് മാരിപ്പാട്ട്, ജില്ലാ സ്‌പോർട്‌സ് കൗൺസിൽ സെക്രട്ടറി പി.കെ. കുര്യാക്കോസ്, ജില്ലാ അത്‌ലറ്റിക് അസോസിയേഷൻ പ്രസിഡന്റ് പി.എസ്. ഡൊമിനിക്, സെക്രട്ടറി ജിറ്റോ മാത്യു, ഈസ്റ്റേൺ കേരള സെയിൽസ് മാനേജർ ബിജു പി തുടങ്ങിയവർ പങ്കെടുത്തു.