നെടുംകണ്ടം : നെടുങ്കണ്ടം പടിഞ്ഞാറേ കവലയിൽ ചേരു കുന്നേൽ വെജിറ്റബിൾസ് സ്ഥാപനത്തിന്റെ ഉടമ സുശീലൻ (54).ഉടമസ്ഥതയിലുള്ള പച്ചക്കറി കടയിൽ നിന്നും 25 പായ്ക്കറ്റ് നിരോധിത പാൻമസാല പിടികൂടി. ജില്ലാ പൊലീസ് മേധാവിയുടെ നിർദ്ദേശപ്രകാരം രാവിലെ 11 മണിക്ക് എസ്.ഐ ബിനു എബ്രഹാം,രഞ്ജിത്ത്, സി.പി.ഒ മാരായ പ്രദീപ്, അരുൺ എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് നിരോധിത ഉത്പ്പന്നങ്ങൾ പിടികൂടിയത്. പ്രതിയെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടയച്ചു.