തൊടുപുഴ: കാർഷിക വികസന കർഷക ക്ഷേമ വകുപ്പിന്റെ 'ഞങ്ങളും കൃഷിയിലേക്ക്' എന്ന പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനവും 'സ്വാതന്ത്ര്യത്തിന്റെ അമൃത് മഹോത്സവുമായി ബന്ധപ്പെട്ട് ആത്മ ഇടുക്കിയും കൃഷി വിജ്ഞാൻ കേന്ദ്ര, ശാന്തൻപാറയും സംയുക്തമായി സംഘടിപ്പിക്കുന്ന 'കിസാൻ ബഗീദാരി പ്രാഥ്മിക്ത ഹമാരി അഭിയാൻ' കർഷക മേളയും 25, 26 തീയതികളിലായി കൊന്നത്തടി പഞ്ചായത്തിലെ പാറത്തോട് സെന്റ് ജോർജ്ജ് പാരിഷ് ഹാളിൽ നടത്തും.. 25ന് ഉച്ചകഴിഞ്ഞ് 2 ന് ഞങ്ങളും കൃഷിയിലേക്ക് എന്ന പദ്ധതിയുടെ ഉദ്ഘാടനം മന്ത്രി റോഷി അഗസ്റ്റ്യനും, കർഷക മേളയുടെ ഉദ്ഘാടനം . ഡീൻ കുര്യാക്കോസ് എം. പിയും നിർവ്വഹിക്കും
ജില്ലയിലെ എം.എൽ.എ.മാർ, ജില്ലാ കളക്ടർ, ത്രിതല പഞ്ചായത്ത് സാരഥികൾ, രാഷ്ട്രീയ പ്രമുഖർ, കർഷക പ്രതിനിധികൾ, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ, ശാസ്ത്രജ്ഞർ തുടങ്ങിയവർ മേളയുടെ ഭാഗമാകുന്നതാണ്.
മേളയോടനുബന്ധിച്ച് കാർഷിക പ്രദർശനം, കർഷകശാസ്ത്രജ്ഞ സംവാദം, കൃഷി അനുബന്ധ മേഖലയിലെ ക്ലിനിക്കുകൾ, കലാമത്സരങ്ങൾ, കൃഷി വകുപ്പിന്റെ ഐ.ടി. സേവനങ്ങൾ പരിചയപ്പെടുത്തൽ എന്നിവ മേളയുടെ ഭാഗമായി നടത്തപ്പെടുന്നു. കർഷകർക്കായി മണ്ണ് പരിശോധന സൗകര്യവും, നൂതന കാർഷിക യന്ത്രങ്ങളുടെ പ്രദർശനവും ഒരുക്കിയിട്ടുണ്ട്.പത്രസമ്മേളനത്തിൽ പ്രിൻസിപ്പൽ കൃഷി ഓഫീസർ ജോളി ആന്റണി, ആത്മ പ്രൊജക്ട് ഡയറക്ടർ ആൻസി തോമസ്, കൃഷി ഡപ്യൂട്ടി ഡയറക്ടർ ബീനാമോൾ ആന്റണി എന്നിവർ പങ്കെടുത്തു.