കട്ടപ്പന : ജൂനിയർ റെഡ്‌ക്രോസ് സബ് ജില്ലാ ജില്ലാ കോർഡിനേറ്റർമാർക്കുള്ള ആദരവും ,കേഡറ്റുകൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണവും സംഘടിപ്പിച്ചു. ഐ ആർ സി എസ് ഇടുക്കി ജില്ലാ ചെയർമാൻ റ്റി. എസ് ബേബി ഉദ്ഘാടനം നിർവ്വഹിച്ചു.ജെ ആർ സി സംഘടിപ്പിച്ച ഓൺലൈൻ പ്രസംഗ മത്സരത്തിൽ വിജയിച്ചവർക്കുള്ള സമ്മാനദാനവും യോഗത്തിൽ വച്ച് നൽകി.ഐ.ആർ സിഎസ് ജില്ലാ സെക്രട്ടറി എംഡി അർജുനൻ അദ്ധ്യക്ഷത വഹിച്ചു.കട്ടപ്പന വിദ്യഭ്യാസ ജില്ലാ എ ഇ ഒ ടോമി ഫിലിപ്പ്,ജൂനിയർ റെഡ്‌ക്രോസ് ജില്ലാ കോർർഡിനേറ്റർ ജോർജ് ജേക്കബ് ,
നഗരസഭ വൈസ് ചെയർമാൻ ജോയി ആനിത്തോട്ടം ,പി.എസ് ഭോഗീന്ദ്രൻ, ഡോ.ഏബ്രഹാം മലയാറ്റ്, പി.എൻ സന്തോഷ് എന്നിവർ പ്രസംഗിച്ചു.