കുമളി: സംസ്ഥാന ശിശുക്ഷേമ സമിതിയുടെ നേതൃത്വത്തിൽ 'ശിശുസൗഹൃദ കേരളം' എന്ന വിഷയത്തിലുള്ള ദ്വിദിന ശില്പശാല ഇന്നും നാളെയും കുമളി ആനവച്ചാൽ ബാംബുഗ്രോയിൽ നടക്കും. ഇന്ന് രാവിലെ പത്തിന് സംസ്ഥാന ബാലവകാശ സംരക്ഷണ കമീഷൻ ചെയർമാൻ അഡ്വ. കെ വി. മനോജ് കുമാർ ഉദ്ഘാടനം ചെയ്യും. സമിതി സംസ്ഥാന വൈസ് പ്രസിഡന്റ് അഴിക്കോടൻ ചന്ദ്രൻ ചടങ്ങിൽ അദ്ധ്യക്ഷനാകും. കുട്ടികളുടെ ക്ഷേമം, പരിരക്ഷ എന്നിവ മുൻനിർത്തി ഏറ്റടുക്കേണ്ട വിവിധ പദ്ധതികൾ ശില്പശാലയിൽ ചർച്ച ചെയ്യുമെന്ന് സമിതി ജനറൽ സെക്രട്ടറി . ഷിജുഖാൻ അറിയിച്ചു.