കട്ടപ്പന : കേരള പൊലീസ് അസോസിയേഷൻ 37 മത് ജില്ലാ സമ്മേളനം 25, 26 തിയതികളിൽ കട്ടപ്പന സെന്റ് ജോർജ് പാരിഷ് ഹാളിൽ നടക്കും.25 ന് ഉച്ചകഴിഞ്ഞ് 3 മണിക്ക് കുടുംബ സംഗമം മുൻ മന്ത്രി എം എം മണി ഉദ്ഘാടനം ചെയ്യും.അഡീഷണൽ എസ് പി എം .കെ ഗോപാലകൃഷ്ണൻ മുഖ്യാതിഥിയായി പങ്കെടുക്കും. വിവിധ മേഖലകളിൽ പ്രതിഭകളായ പൊലീസ് ഉദ്യോഗസ്ഥരെയും കായിക മത്സരത്തിലെ വിജയികളെയും മൊബൈൽ ഫോട്ടോഗ്രഫി മത്സരത്തിലെ വിജയികളെയും ആദരിക്കും.26 ന് രാവിലെ 9 ന് പൊതുമ്മേളനംമന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്യും. ഉച്ചയ്ക്ക് 1.30 ന് പ്രതിനിധി സമ്മേളനം ജില്ലാ പൊലീസ് മേധാവി ആർ കറുപ്പസ്വാമി ഉദ്ഘാടനം ചെയ്യും.രണ്ട് ദിവസങ്ങളിൽ നടക്കുന്ന ജില്ലാ സമ്മേളനത്തിൽ പൊലീസ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി പ്രവീൺ, പ്രസിഡന്റ് എസ് ആർ ഷിനോദാസ് ,വൈസ് പ്രസിഡന്റ് കെ. പി അഭിജിത്,വിവിധ ഡിവിഷനുകളിലെ ഡി വൈ എസ് പിമാർ തുടങ്ങിയവർ പങ്കെടുക്കും.സമ്മേളനത്തിന്റെ ഭാഗമായി വിവിധ കലാപരിപാടികളും നടക്കുമെന്ന് ഭാരവാഹികളായ ഡി.സതീഷ്, ടി.എം. ബിനോയി, ഇ.ജി.മനോജ് കുമാർ,പി.എസ്‌റോയ്,സനൽ ചക്രപാണി, അഖിൽ വിജയൻ, എസ്.അനീഷ്‌കുമാർ എന്നിവർ അറിയിച്ചു.