ചെറുതോണി: തൊടുപുഴപുളിയൻ മല സംസ്ഥാന പാതയിൽ വെള്ളാപ്പാറയ്ക്ക് സമീപം കാർനിയന്ത്രണം വിട്ട് മരത്തിലിടിച്ച ശേഷം താഴ്ച്ചയിലേക്ക് നിരങ്ങിയിറങ്ങിയതു മൂലം വൻ അപകടം ഒഴിവായി. രാവിലെ 11.30 നാണ് സംഭവം. തൊടുപുഴ സ്വദേശികളായ അച്ഛനും മകനും സഞ്ചരിച്ചിരുന്ന കാറാണ് അപകടത്തിൽ പെട്ടത്. കാർ ഓടിച്ചിരുന്ന ആൾ ഉറങ്ങിപ്പോയതാണ് അപകട കാരണമെന്നാണ് സൂചന. റോഡിൽ നിന്നും തെന്നിമാറിയ കാർ രണ്ട് മരങ്ങളിൽ ഇടിച്ച് നിയന്ത്രണം നഷ്ട പെട്ടെങ്കിലും താഴ്ച്ചയിലേക്ക് നിരങ്ങി ഇറങ്ങുകയായിരുന്നു. വാഹനത്തിൽ ഉണ്ടായിരുന്ന വർ നിസ്സാര പരിക്കുകളോടെ രക്ഷപെട്ടു അപകടത്തിൽ വാഹനം ഭാഗീകമായി തകർന്നു.