അറക്കുളം: ശ്രീചിത്തിര തിരുനാൾ മഹാരാജാവിന്റെ നാമധേയത്തിൽ 1922ൽ സ്ഥാപിതമായ അറക്കുളം ശ്രീചിത്തിര വിലാസം ഗവ. എൽ.പി സ്‌കൂൾ ശതാബ്ദി നിറവിൽ. ശതാബ്ദി ആഘോഷങ്ങളുടെ ഉദ്ഘാടനം 26ന് വൈകിട്ട് മൂന്നിന് മന്ത്രി റോഷി അഗസ്റ്റിൻ നിർവഹിക്കും. 26ന് രാവിലെ 10ന് പൂർവ്വ അദ്ധ്യാപക സംഗമവും വിരമിച്ച അദ്ധ്യാപകരെ ആദരിക്കലും പൂർവ്വ എ.ഇ.ഒമാരുടെ സംഗമവും നടക്കും. ഉച്ചയ്ക്ക് ഒന്നര മുതൽ പൂർവ്വ വിദ്യാർത്ഥി സംഗമം ഡയറ്റ് സീനിയർ ലക്ചറർ ഡോ. എം.എസ്. രാധാകൃഷ്ണൻ നായർ ഉദ്ഘാടനം ചെയ്യും. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.എസ് വിനോദ് അദ്ധ്യക്ഷത വഹിക്കും. തുടർന്ന് മൂന്നു മുതൽ നടക്കുന്ന ശതാബ്ദി ആഘോഷ സമ്മേളനം മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്യും. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. വിനോദ് അദ്ധ്യക്ഷത വഹിക്കും. വിദ്യാഭ്യാസ ഉപ ഡയറക്ടർ വി.എ. ശശീന്ദ്രവ്യാസ് മുഖ്യപ്രഭാഷണം നടത്തും. ജില്ലാ പഞ്ചായത്ത് അംഗം പ്രൊഫ. എം.ജെ. ജേക്കബ്, ബ്ലോക്ക് പഞ്ചായത്ത് അംഗം സെൽവരാജ്, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഗീത തുളസീധരൻ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ കെ.എൽ. ജോസഫ്, ഷിബു ജോസഫ്, സുബി ജോമോൻ, മെമ്പർമാരായ കൊച്ചുറാണി ജോസ്, ഷീജ പി.എൻ, ടോമി ദേവസ്യ, പി.എ. വേലുക്കുട്ടൻ, സിന്ധു പി.എസ്, എലിസബത്ത് ജോൺസൺ, സുശീല ഗോപി, സിനി തോമസ്, ഉഷ ഗോപിനാഥ്, ഓമന ജോൺസൺ, അറക്കുളം എ.ഇ.ഒ കെ.വി. രാജു, ബ്ലോക്ക് പ്രോജക്ട് കോർഡിനേറ്റർ സിനി സെബാസ്റ്റ്യൻ എന്നിവർ പ്രസംഗിക്കും. ഹെഡ്മിസ്ട്രസ് പി.വി. നിർമ്മലാദേവി സ്വാഗതവും പി.ടി.എ പ്രസിഡന്റ് കെ. ദേവദാസ് നന്ദിയും പറയും.