നെടുങ്കണ്ടം. ശാന്തിഗിരി ആശ്രമത്തിന്റെ കല്ലാർ ശാഖയുടെ 51 മത് പ്രതിഷ്ഠ വാർഷികം നടത്തി. കരുണാകര ഗുരു നേരിട്ടെത്തി സ്ഥാപിച്ചതാണ് തൂക്കുപാലത്തുള്ള കല്ലാർ ശാഖ. രാവിലെ അഞ്ചിന് തുടങ്ങിയ ആരാധനയോടെ വാർഷിക പരിപാടി ആരംഭിച്ചു. തുടർന്ന് പുഷ്പ സമർപ്പണം, ഗുരുപൂജ, അന്നദാനം എന്നിവ നടത്തി. ആശ്രമത്തിൽ നടന്ന വാർഷിക സമ്മേളനം സ്വാമി വന്ദനരൂപ ജ്ഞാന തപസ്വി ഉദ്ഘാടനം ചെയ്തു. ഭാരതത്തിന്റെ ആത്മീയതയുടെ അടിസ്ഥാനം ഗുരുശിഷ്യ ബന്ധമാണെന്ന് സ്വാമി പറഞ്ഞു. കമ്മിറ്റി അംഗം എ.കെ.തങ്കപ്പൻ അദ്ധ്യക്ഷത വഹിച്ചു. ബ്രഹ്മചാരി പി.എം.ബിനുമോൻ, അനിൽകുമാർ, പി.എസ്.മിനിമോൾ, സി.എൻ.രാജപ്പൻ, ശ്രീജിത്ത് ഗോപി, കീർത്തന, ബിനുകുമാർ, പി.ഡി.രാജേന്ദ്രൻ, പി.എൻ.ശശി, ഡോ.അഞ്ചു, പ്രിയാത്മജൻ, നിഷ, ബാബു ദിവാകരൻ എന്നിവർ പ്രസംഗിച്ചു.