കട്ടപ്പന :കാഞ്ചിയാർ ശ്രീ നാരായണ ഗുരുദേവ ദിവ്യ ജ്യോതി ക്ഷേത്രത്തിലെ ഉത്സവത്തിന് ഇന്ന് കൊടിയേറും.രാവിലെ 8.45 ന് കൊടിയേറ്റ് , 10.30 ന് സമൂഹ പ്രാർത്ഥന, 1 ന് പ്രസാദമൂട്ട്, വൈകിട്ട് 6.30 ദീപാരാധന,തുടർന്ന് പ്രഭാഷണം.തിങ്കളാഴ്ച്ച രാവിലെ 8 ന് മൃത്യൂജ്ഞയ ഹോമം ,ഉച്ചയ് 1 ന് പ്രസാദമൂട്ട്, വൈകിട്ട് 5.30 മുതൽ സമൂഹ പ്രാർത്ഥന, 7 ന് പ്രഭാഷണം .26 ന് രാവിലെ11 ന് കലശാഭിഷേകം,1ന് പ്രസാദമൂട്ട്,വൈകിട്ട് 5.30 ന് ലബ്ബക്കട ശ്രീ മുത്തിയമ്മ ഉമാ മഹേശ്വര ക്ഷേത്രത്തിൽ നിന്നും ഘോഷയാത്ര.6.45 ന് ദീപാരാധന തുടർന്ന് പ്രസാദമൂട്ട്, 7.30 ന് ആരംഭിക്കുന്ന സാംസ്‌കാരിക സമ്മേളനം മലനാട് എസ് എൻ ഡി .പി. യൂണിയൻ പ്രസിഡന്റ് ബിജു മാധവൻ ഉദ്ഘാടനം ചെയ്യും.വിവിധ തലങ്ങളിൽ മികവു തെളിയിച്ച പ്രതിഭകളെ ചടങ്ങിൽ അനുമോദിക്കും.8 മണിക്ക് കട്ടപ്പന ഗോൾഡൻ ബീറ്റ്‌സിന്റെ ഗാന സന്ധ്യ.