മൂലമറ്റം: എസ് എൻ ഡി പി യോഗം മൂലമറ്റം ശാഖയുടെ സംയുക്ത വാർഷിക പൊതുയോഗവും ഭരണ സമിതി തിരഞ്ഞെടുപ്പുംഇന്ന് രാവിലെ 11ന് ശാഖാ ഹാളിൽ നടത്തും. തൊടുപുഴ യൂണിയൻ വൈസ് ചെയർമാൻ ഡോ: കെ സോമൻ അദ്ധ്യക്ഷത വഹിക്കുന്ന യോഗം യൂണിയൻ ചെയർമാൻ എ ജി തങ്കപ്പൻ ഉദ്ഘാടനം ചെയ്യും. കെ.പി.രാജേഷ് കൊച്ചുകുന്നേൽ സ്വാഗതവും അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി അംഗം ഷാജി കല്ലാറയിൽ മുഖ്യപ്രഭാഷണവും നടത്തും. വൈദിക യോഗം സംസ്ഥാന പ്രസിഡന്റ് വൈക്കം ബെന്നി ശാന്തി ആശംസ അർപ്പിക്കും. കണക്കും റിപ്പോർട്ടും അവതരണം ശാഖാ കൺവീനർ മായാ രാജേഷ് അവതരിപ്പിക്കും. 2021 - 2022 ബഡ്ജറ്റ്, യൂണിയൻ വാർഷിക പ്രതിനിധികളെ തിരഞ്ഞെടുക്കൽ, ശാഖ ഭരണ സമിതി തിരഞ്ഞെടുപ്പും നടക്കും. ശാഖാ വൈസ് ചെയർമാൻ അജിത് പി രാജു നന്ദി പറയും.