നെടുങ്കണ്ടം: നെടുങ്കണ്ടം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ തിരുവുത്സവം ആരംഭിച്ചു. 25ന് നടക്കുന്ന വിവിധ പരിപാടികളോടെ ഉത്സവം ഭാരവാഹികൾ പത്രസമ്മേളനത്തിൽ പറഞ്ഞു. ക്ഷേത്രം തന്ത്രി താഴ്മൺമഠം കണ്ഠരർ രാജീവരരുടെ മുഖ്യകാർമ്മികത്വത്തിലാണ് ഉത്സവം നടക്കുന്നത്. ഉത്സവ ദിവസങ്ങളിൽ പതിവ് ക്ഷേത്ര പൂജകൾക്കൊപ്പം കൊടിമരച്ചുവട്ടിൽ പറ, കലശാഭിഷേകം, ശ്രീഭൂതബലി എന്നിവ നടന്നു. ഇന്ന് രാവിലെ 10ന് ഉത്സവബലി, ഉത്സവബലി ദർശനം, ഉത്സവബലി സദ്യ എന്നിവ നടക്കും. വൈകുന്നേരം 8.30 ന് പള്ളിവേട്ട. 25 ന് ഉച്ചക്ക് ഒരുമണിക്ക് ആറാട്ട് സദ്യ. വൈകുന്നേരം നാല് മുതൽ നെടുങ്കണ്ടം തപസ്യ കലാക്ഷേത്രയുടെ 101 വാദ്യകലാകാരൻമാർ അണിനിരക്കുന്ന പഞ്ചാരിമേളം, 5.10ന് ആറാട്ട് ബലി, ആറാട്ട് പുറപ്പാട്, ആറ് മണിക്ക് പാറയിൽ ഭദ്രകാളി ദേവീ ക്ഷേത്രത്തിൽ നിന്ന് ആറാട്ട് ഘോഷയാത്ര എന്നിവയും നടക്കും. സമാപന ദിവസം ദുർഗാ വിശ്വനാഥ് അവതരിപ്പിക്കുന്ന അമൃതതരംഗിണിയും ക്രമീകരിച്ചിട്ടുള്ളതായി ക്ഷേത്ര കമ്മിറ്റി ഭാരവാഹികളായ എം. എസ് മഹേശ്വരൻ,ഓ.കെ സജയകുമാർ,എസ് രാജേന്ദ്രൻ നായർ എന്നിവർ പറഞ്ഞു.