തൊടുപുഴ: ഡിവൈൻ മേഴ്‌സി ഷ്രൈൻ ഓഫ് ഹോളിമേരിയിൽ ദൈവ കരുണയുടെ തിരുനാൾ ഇന്ന് ആഘോഷിക്കും. തിരുനാൾ കൊടിയേറ്റ് തൊടുപുഴ ഫൊറോനാ പള്ളി വികാരി ഫാ. ഡോ. സ്റ്റാൻലി കുന്നേൽ നിർവഹിച്ചു. ടൗൺ പള്ളി സഹ വികാരി ഫാ. ജോസഫ് വടക്കേടത്ത് വിശുദ്ധ കുർബാന അർപ്പിച്ചു. ഞായറാഴ്ച രാവിലെ 6 .45ന് കോതമംഗലം രൂപത ബിഷപ്പ് മാർ ജോർജ് മഠത്തിക്കണ്ടത്തിൽ വിശുദ്ധ കുർബാന അർപ്പിച്ചു സന്ദേശം നൽകും. രാവിലെ എട്ടിന് വാഹന വെഞ്ചരിപ്പ്. ഉച്ചകഴിഞ്ഞ് 3.45ന് റവ. ഡോ തോമസ് വടക്കേൽ വിശുദ്ധ കുർബാന അർപ്പിക്കും. ഫാ.ഡോ. ജോസഫ് കടുപ്പിൽ സന്ദേശം നൽകും. 5.45ന് കരുണയുടെ ജപമാല ചൊല്ലി തിരിപ്രദക്ഷിണം എന്നിവയാണ് ആഘോഷ പരിപാടികൾ.