കട്ടപ്പന :അയ്യപ്പൻകോവിൽ പഞ്ചായത്തിലെ നാലാം വാർഡായ ചേമ്പളത്തെ ഉപതിരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് സ്ഥാനാർഥിയായി സി.പി.ഐയിലെ ഷൈമോൾ സതീഷ് മത്സരിക്കുമെന്ന് നേതാക്കൾ അറിയിച്ചു.വാർഡ് അംഗവും പഞ്ചായത്ത് പ്രസിഡന്റുമായിരുന്ന മിനിമോൾ നന്ദകുമാർ രാജിവച്ചതിനെ തുടർന്നാണ് ഉപ തിരഞ്ഞെടുപ്പ്.മേയ് 2 ന് കിഴക്കേമാട്ടുക്കട്ടയിൽ നടക്കുന്ന തിരഞ്ഞെടുപ്പ് കൺവെൻഷൻ എം എം മണി എം.എൽ.എ ഉദ്ഘാടനം ചെയ്യും.വാഴൂർ സോമൻ എംഎൽഎ,ജില്ലാ പഞ്ചായത്തംഗം രാരിച്ചൻ നീറണാംകുന്നേൽ എന്നിവർ പങ്കെടുക്കുമെന്ന് എൽ.ഡി.എഫ് നേതാക്കളായ വി ആർ ശശി, എ എൽ ബാബു, കെ ജെ ജോസഫ്, സുമോദ് ജോസഫ്, ജോമോൻ വെട്ടിക്കാലായിൽ, ഇ.എൻ മനോഹരൻ, നിഷാമോൾ ബിനോജ്, കെ ബി പ്രസാദ് എന്നിവർ അറിയിച്ചു.