ksrtc
കെ.എസ്.ആർ.ടി.സി ബസ് ടെർമിനലിലെ ശുചിമുറിയിലെ ഫ്ലഷ് ടാങ്ക് സാമൂഹ്യവിരുദ്ധർ തകർത്ത നിലയിൽ

തൊടുപുഴ: രണ്ടാഴ്ച മുമ്പ് ഉദ്ഘാടനം ചെയ്ത തൊടുപുഴ കെ.എസ്.ആർ.ടി.സി ബസ് ടെർമിനലിന്റെ ശുചിമുറിയിലെ രണ്ട് ഫ്ലഷ് ടാങ്കുകളും പൈപ്പുകളും സാമൂഹ്യവിരുദ്ധർ നശിപ്പിച്ചു. ആധുനിക രീതിയിൽ നിർമ്മിച്ച ശുചിമുറിക്കുള്ളിൽ വെള്ളിയാഴ്ച രാത്രിയാണ് അക്രമം നടത്തിയത്. 24 മണിക്കൂറും ഇവിടെ സെക്യൂരിറ്റി ജീവനക്കാരനും സ്റ്റേഷൻ മാസ്റ്ററുമടക്കമുള്ള ജീവനക്കാരുണ്ടെങ്കിലും ശുചിമുറി ടെർമിനലിന്റെ മുകളിൽ പിൻഭാഗത്തായതിനാൽ അക്രമത്തിന്റെ ശബ്ദം ആരും കേട്ടില്ല. ഇന്നലെ സംഭവം ശ്റദ്ധയിൽപ്പെട്ട കെ.എസ്.ആർ.ടി.സി അധികൃതർ കുറ്രക്കാരെ പിടികൂടണമെന്ന് ആവശ്യപ്പെട്ട് പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.