ചെറുതോണി: മോട്ടോർ വാഹന വകുപ്പിന് സ്ഥിരം ഡ്രൈവിംഗ് ടെസ്റ്റ് യാഡിനും മറ്റ് അനുബന്ധ സൗകര്യങ്ങൾക്കുമായി ചെറുതോണിയിൽ സ്ഥലം അനുവദിച്ചു. മെഡിക്കൽ കോളേജിന് സമീപത്തായി ജില്ലാ പഞ്ചായത്തിന്റെ 50 സെന്റ് സ്ഥലമാണ് അനുവദിച്ചിരിക്കുന്നത്. ജില്ലാ വികസന കമ്മീഷണർ അർജ്ജുൻ പാണ്ഡ്യൻ സ്ഥലം സന്ദർശിച്ചു. ഡ്രൈവിംഗ് ടെസ്റ്റ് നടത്തുന്നതിനും മറ്റ് സൗകര്യങ്ങൾ ഒരുക്കുന്നതിനുമുള്ള സാദ്ധ്യതകളും ജില്ല വികസന കമ്മീഷണർ വിലയിരുത്തി. ജില്ലാ പഞ്ചായത്തംഗം കെ.ജി സത്യൻ, ഇടുക്കി ആർ ടി ഒ ആർ.രമണൻ, ഡെപ്യൂട്ടി തഹസിൽദാർ അനിൽ കുമാർ എന്നിവരും സ്ഥലം സന്ദർശിച്ചു.